Monday, March 12, 2018

                         story   screenplay   direction   ;  praneshwar  

 

SCENE  1

           dark screen 

mobile  ring  sound    

                                   പ്രകാശന്‍          : ഹലോ ..   ചേചീ  പ്രകാശനാണേ  എനിക്ക്

  നാളെയും മറ്റന്നാളും  കമ്പനിയുടെ  ഒരു  ലോങ്ങ്‌  ട്രിപ്പുണ്ട്  . ഞാന്‍  സ്റ്റാന്‍റില്‍  

പുതുതായി  വന്ന  ഒരു  ചേട്ടനുണ്ട്  പുള്ളിയോട്   പറഞ്ഞിട്ടുണ്ട്  പുള്ളി  

ആവുമ്പോ  സേഫ്  ആണ്  നമ്മള്‍ക്ക്  വിശ്വസിക്കാം  

ഭുമി  :  അതുവേണ്ട  പ്രകാശാ  ഞാന്‍  വേറെന്തേലും  വഴി  നോക്കി  കോളാം 

 

പ്രകാശന്‍ :  ഒന്നും  പേടിക്കണ്ടേചീ   ഞാനല്ലേ  ഉറപ്പു  തരണത് 

 

ഭൂമി  :  എങ്ങിനാ  മോനെ വിശ്വസിക്കുന്നത്  

 

പ്രകാശന്‍  :  ഇല്ലേചീ    ഒരു  പാവം  ചേട്ടനാണ്  എന്നെ  പോലെ  അല്ല 

 എന്നെക്കാളും  ചേച്ചിക്ക്  വിശ്വസിക്കാം  

 

ഭൂമി  :  നീ  കാര്യങ്ങള്   ശെരിക്കും പറഞ്ഞിരുന്നോ  

 

പ്രകാശന്‍  : ചേച്ചിക്കെന്നെ  വിശാസമില്ലേ  

 

ഭൂമി  : ഉം ...

പ്രകാശന്‍ :  ഞാന്‍  പുള്ളിയുടെ  നമ്പര്  വാട്സ് ആപ്  ചെയ്യാം  പുള്ളി 

 

ചേച്ചിയെ  വിളിക്കും  

ഭൂമി  ;ശെരി

 

  SCENE 2

 

(L W )   രാത്രി  -  കണ്ണെത്താ  ദൂരത്തോളം  പരന്നുകിടക്കുന്ന  ഒരു  വയല്‍  പ്രദേശത്ത്  ഒറ്റയ്ക്ക്  നില്‍ക്കുന്ന  ഒരു  കുഞ്ഞു  പുര  .  ഇറയത്ത്  റാന്തല്‍  വെട്ടം     .  കുറച്ചു അകലെയായി  മുന്നിലൂടെ  കടന്നു  പോകുന്ന  ഒരു  ചെമ്മണ്‍   റോഡില്‍  ഒരു  കാര്‍  വളരെ  സാവദാനം   വന്നു  നില്‍ക്കുന്നു    

 

( INT)ഡ്രൈവര്‍     ഫോണ്‍  എടുത്തു  വാട്സ്  ആപ്പില്‍  പ്രകാശന്‍റെ  മെസ്സേജ്  ഓപ്പണ്‍   ചെയ്യുന്നു  .                                     

 

cut to  

 

(INT)   ഭൂമിയുടെ  വീടിന്റെ  അകം , കണ്ണാടിയില്‍ നോക്കുന്ന  ഭൂമി ,  അവളുടെ സെല്‍ഫോണ്‍റിംഗ്  ചെയ്യാന്‍  തുടങ്ങി  . സ്രീനില്‍ നോക്കികൊണ്ട്‌  ഫോണ്‍ കയ്യിലെടുക്കുന്നതിനു  ഇടയില്‍  

 

ഭൂമി : അമ്മേ  ഞാനിറങ്ങുന്നു  കതകടച്ചേക്ക്   

 

SCENE 3

                

(INT )      രാത്രി  -  ഓടിക്കൊണ്ടിരിക്കുന്ന  കാര്‍  .  ഭൂമി  പിന്‍ സീറ്റിലാണ്‌  ,  സ്വരൂപിനു  ഭൂമിയെ  കണ്ണാടിയില്‍  കാണാം  .   

 

കണ്ണാടിയില്‍  നോക്കി  സ്വരൂപ്‌  :  ഹായ്  

 

ഭൂമി  ഒരു  ചിരി  വരുത്താന്‍ ശ്രമിക്കുന്നു  . 

 

സ്വരൂപ്‌  :  എനിക്കേ  ഈ  വഴി  അത്ര  നിശ്ചയം   പോര  ,  ഒന്ന്  ഗൂഗിള്‍  മാപ്പ്   വെച്ച്  തരാവോ  

 

വലുതായി  ഇഷ്ടമാവുന്നില്ലെന്ന  രീതിയിലാണ്  ഭൂമിയുടെ  മുഖഭാവം  

 

   ഭൂമി  സ്ക്രീന്‍ ലോക്ക്  ഓപ്പണ്‍ ചെയ്യുന്നു   (  D M C  )

 

സ്വരൂപ്‌  ;  എന്‍റെ  ഫോണില്‍  ചെലപ്പോ  കാള്‍ വരും  അപ്പൊ  മാപ് കട്ടായിപോകും  

 

  (bonnet  two  S)     ഭൂമി  തലയാട്ടിക്കൊണ്ട്  ഫോണ്‍  അവനു  കൊടുക്കുന്നു   , സ്വരൂപ്‌  ഫോണ്‍  വാങ്ങി  മാപ്  കാണാവുന്ന രീതില്‍  വെക്കുന്നു    

 

 ഫോണ്‍  വാങ്ങിക്കുമ്പോള്‍  ഉള്ള  അവന്റെ   ചിരി  ഒന്നും  സത്യത്തില്‍  അവള്‍ക്കു  ഇഷ്ടപ്പെടുന്നില്ല  എന്ന്  അവളുടെ  മുഖഭാവം  വ്യക്തമാക്കുന്നുണ്ട്  .

 

ഇടക്കൊക്കെ  അവര്  കണ്ണാടിയില്‍  മുഖാമുഖം  ആവുന്നുണ്ട്‌  . വണ്ടി  ഒരു  ജങ്ങ്ഷനില്‍  എത്തുന്നു   ....  സംസാരിക്കാന്‍  വിഷയം  ഉണ്ടാക്കാന്‍  വേണ്ടിയെന്നോണം  ,  മാപ്പില്‍  നോക്കിക്കൊണ്ട്‌  

 

സ്വരൂപ്‌  :  ലെഫ്റ്റാണോ   റൈറ്റ്  ആണോ   ,,  ഓ  റൈറ്റ് ആണല്ലേ  

 

സ്വരൂപിന്റെ  ഫോണ്‍  റിങ്ങിംഗ്  ചെയ്യുന്നു   .  ഫോണ്‍ലൌഡില്‍  ആണ്അറ്റന്റു  ചെയ്യുന്നത്  പ്രകാശന്‍   :  ചേട്ടന്‍  പോയില്ലേ   

 

സ്വരൂപ്‌  :   ഞങള്‍  ഓടിക്കൊണ്ടിരിക്കുവാ   

 

പ്രകാശന്‍  ;  ഓ  അതെയോ  ശ്രദ്ധിച്ചേക്കണേ  

 

സ്വരൂപ്‌  :  ഞാന്‍  നോക്കിക്കൊള്ളാം    

 

കണ്ണാടിയില്‍  അവളെ  നോക്കുന്നു  

അവളുടെ  പിടിക്കാത്ത  നോട്ടം  

 

വണ്ടി  ഒരു  തിരക്കുള്ള  റോഡിലേക്ക്  കയറുന്നു   ( ext  )   

 

പ്രകാശന്‍   :  ഇറക്കിയിട്ടുഒരുപാട്  ദൂരത്തേക്കൊന്നും മാറ്റിയിടരുത്  

 

സ്വരൂപ്‌   :  ഇല്ല  . റോഡില്  നല്ല   തിരക്കാണ്  , ഞ്ഞാന്‍  നിന്നെ  വിളിക്കാം . 

 

(  int  ) ഫോണ്‍ കട്ട്  ചെയ്തു  കണ്ണാടിയില്‍  നോക്കി  സ്വരൂപ്‌  :  പ്രകാശനാ  ...... 

 

ഭൂമി  പ്രയാസപ്പെട്ടു   ഒരു  ചിരിവരുത്തി  തലയാട്ടുന്നു   

  

ഗൂഗിള്‍  മാപ്  ഡെസ്റ്റിനേഷന്‍  അനൌണ്‍സ്  ചെയ്യുന്നു 

 

വണ്ടി  ഓരം  ചേര്‍ന്ന്  നിര്‍ത്തുന്നു  ,  ഭൂമി  ഇറങ്ങുന്നതിനിടയില്‍  

 

സ്വരൂപ്‌  :  ഞാന്‍  കൊറച്ചു  മാറ്റിയിട്ടേക്കാം  ,  വിളിച്ചാമതി  

 

 

ഭൂമി ;  ശെരി     (  ഡോര്‍  അടയുന്ന  ശബ്ദം   )    ഒന്നുകൂടി  മുന്നോട്ടോടി   ഒരു  വളവു  തിരിഞ്ഞു  കടലോരം  ചേര്‍ന്ന  റോഡില്‍  കയറുന്നു  വണ്ടി  ഓരം  ചേര്‍ന്ന്  നില്‍ക്കുന്നു     ,  ഓഫ്‌  ചെയ്തു    (  EXT - W  )  സ്വരൂപ്‌    ഇറങ്ങുന്നു  ....  പോകറ്റില്‍ നിന്ന്  തീപ്പെട്ടി  എടുത്തു  സിഗരറ്റിനു  തീകൊളുത്തുന്നു   പുക  വലിച്ചൂതുന്നു    (  POINT OF VIEW)  വിശാലമായ  കടലും കടല്‍  പാലവും  ,  തിരമാലകള്‍  വന്നിടിച്ചു  ചിതറുന്നു   .  ( close )    എരിയുന്ന  സിഗരറ്റിന്റെ  കനല്‍   

 

 

 SCENE   4    

 

 

ആകാശം  കരിമേഘങ്ങള്‍  ചന്ദ്രനെ  മറച്ചുകൊണ്ട്‌  കൂട്ടം  ചേര്‍ന്ന്  യാത്രചെയ്യുന്നത്  കാണാം .      ഫോണ്‍  ബെല്‍  സൌണ്ട്     

 

(bonnet to INT)  സ്വരൂപ്‌  സീറ്റില്‍  ചാരിക്കിടന്നു   ഉറങ്ങുന്നു  ,   ബെല്‍  സൌണ്ട്  കേട്ട്   ഞെട്ടി ഉണരുന്നു   ,  ഫോണ്‍  കട്ടാവുന്നു   ഫോണ്‍  സ്ക്രീന്‍    -  3  മിസ്സിഡ്‌  കാള്‍  പെട്ടെന്നു  മുഖം  തുടയ്ക്കുന്നു  ഭൂമിയെ  ഡയല്‍  ചെയ്ത  ശേഷം  കാര്‍  സ്റ്റാര്‍ട്ട്  ചെയ്തു  പോകുന്നു  

 

വണ്ടി  നീങ്ങി തുടങ്ങുമ്പോള്‍  സ്വരൂപ്‌  :  ഹലോ  

 

ഭൂമി  :  ഹലോ  

 

സ്വരൂപ്‌  :  ദാ  എത്തി  ........

 

(int  L W )  ഭൂമിയുടെ  മുന്നില്‍  ചെന്ന്  നിക്കുന്ന  വണ്ടി  ബാക്ക്  ഡോര്‍  തുറക്കപ്പെടുന്നു  .  ബാക്ക്  ഡോര്‍  അടച്ചു  കാറിനു  മുന്നിലേക്ക്   വന്നു  അവനെ  നോക്കുന്നു  ,  സംശയത്തോടെ  നോക്കുന്ന  സ്വരൂപ്‌( close) . (int to ext on suggestion  )ക്രോസ്  ചെയ്തു  വലതു  വശത്ത്  പോയി  മുന്‍  ഡോറില്‍  നോക്ക്  ചെയ്യുന്നു   .  ഡോര്‍  തുറന്നു  കൊടുക്കുന്നു  അവളതില്‍  കയറുന്നു  .  

 

(  INT With out  lip ) സ്വരൂപ്‌  :  ഉറങ്ങിപോയി    സോറി  

 

ഭൂമി  ഒരു  നേര്‍ത്ത  മന്തഹാസം  

 

(  INT With out  lip )

സ്വരൂപ്‌  : രാത്രി  ഡ്രൈവ്‌   ശീലമില്ലായിരുന്നു  

 

( Point of  )      എന്‍റെ  വണ്ടിയല്ല  ഞാന്‍  കാര്‍  എടുക്കാന്‍  തുടങ്ങീട്ടു രണ്ടു  മൂന്നു  മാസായതെയുള്ളൂ   . 

 

ഭൂമി  അവനു  വേണ്ടിയിട്ടെന്നോണം   ചിരിച്ചുകാട്ടുന്നു   

 

സ്വരൂപ്‌  :  പരിചയമില്ലാത്തത്   കൊണ്ടാണോ ഭൂമി  ഒന്നും പറയാത്തത് 

 

ഒരു  നേര്‍ത്ത മന്തഹാസം .  എന്തോപറയാന്‍  ശ്രമിക്കുന്നു  . പക്ഷെ  പറ്റിയില്ലേ  

 

സ്വരൂപ്‌  : പ്രകാശനെകുറേ കാലായിട്ട്   പരിചയോണ്ടോ 

 

ഭൂമി  :  ഇല്ല  കൊറചായിട്ടേ  ഉള്ളൂ  

 

സ്വരൂപ്‌  :  വീട്ടില്‍  ആരൊക്കെയുണ്ട്   

 

ഭൂമി    അവനെ  അളക്കുംപോലുള്ള  ഒരു നേര്‍ത്ത ചിരി   മാത്രം  

 

  ചമ്മിയിട്ടെന്നോണം  കുറുക്കനെ പോലെ  അവളെ  കണ്ണിട്ടു  പാളി  നോക്കുന്ന  സ്വരൂപ്‌      ......  ചിരിച്ചു  കൊണ്ട്  സ്റ്റീരിയോ  on  ചെയ്യുന്നു  

 

ഉമ്പായി  പാടുന്നു  

 

"  പ്രണയ ഗാനങ്ങളോടെന്നേ   വിടചൊല്ലി  ഇവിടെ  ഞാന്‍  ഒറ്റയ്ക്കിരിക്കെ  എവിടെ നിന്നോ  കാറ്റിലെത്തുന്നതെന്തിനീ  കുടമുല്ല  പൂവിന്‍  സുഗന്ധം  "  

 

( EXT) പിന്നോറ്റൊടിക്കൊണ്ടിരിക്കുന്ന   രാത്രിയുടെ  ആകാശം  വിളക്കുകാലുകള്‍   ,  പ്രകാശത്തിന്റെ  കുഞ്ഞു  കുഞ്ഞു  അടയാളങ്ങള്‍  അങ്ങിനെ  അങ്ങിനെ  എന്തെല്ലാമോ   

 

(INT)  രണ്ടു  പേരുടെയും  കള്ളനോട്ടങ്ങള്‍  .  ഭൂമിയില്‍  ഒരു  നേര്‍ത്ത  ചിരി  

 

( EXt  to  INT) മുന്‍  ചില്ലിലൂടെ  ഓടി  പോകുന്ന  അലങ്കാര  ദീപങ്ങള്‍ക്കും   നിഴലുകള്‍ക്കും   ഇടയില്‍  അവര്‍   

 

വണ്ടി  അവളുടെ  വീട്ടു  വഴിക്കരുകില്‍   വന്നു  നില്‍ക്കുന്നു  (EXT  W )   

 

സ്വരൂപ്‌  സ്റ്റീരിയോയുടെ  വോള്യം  കുറയ്ക്കുന്നു  

 

ഭൂമി  ഇറങ്ങുന്നതിനിടയില്‍  ഒരു  ചിരി  സമ്മാനിച്ചു   കയ്യില്‍  ചുരുട്ടി  വെച്ച  കാശ്   സീറ്റില്‍  വെച്ച്  ശേഷം  ഇറങ്ങുന്നു  .  ഡോര്‍  അടച്ചു  വണ്ടിയുടെ  വെട്ടത്തിലൂടെ  റോഡ്‌  ക്രോസ്  ചെയ്യുന്നു  

 

സ്വരൂപ്‌  :  നാ  നാ  നാളെ   എന്‍ഗേജ്ഡാണോ  

 

ഭൂമി  തിരിഞ്ഞു  അവനെ  നോക്കുന്നു   ,  ചിരി  മാഞ്ഞ  മുഖം   

 

സ്വരൂപ്‌  :  എ   എ  എനിക്ക്   വേണ്ടിയിട്ടായിരുന്നു     

 

ഭൂമിയുടെ  കല്ലിച്ച  നോട്ടം   

 

സ്വരൂപ്‌  സ്റ്റിയറിംഗിലേക്ക്    നോട്ടം  മാറ്റിക്കളയുന്നു  

 

തിരഞ്ഞു  നടക്കുന്നതിനിടയില്‍ ഭൂമി  :  വന്നോളു  

 

അവള്‍ പോകുന്നത്  നോക്കുന്ന  സ്വരൂപ്‌  അവന്‍റെ  ചുണ്ടില്‍  ഒരു  നേര്‍ത്ത  ചിരി  തെളിയുന്നു      സ്വരൂപ്‌   സ്റ്റീരിയോയുടെ  വോളിയം  കൂട്ടുന്നു   

 

"  എവിടെ നിന്നീ അമാവാസിയില്‍  വേനലില്‍  ഒരുനിലാ പാല  പൂക്കുന്നു  

  ഇനിയീ  ഞരമ്പുകള്‍ക്കാവില്ല   രാഗത്തിന്‍  ഇടയഗീതങ്ങള്‍  രെചിക്കാന്‍  " 

ഉമ്പായി യുടെ ഗസല്‍ തുടര്‍ച്ച ...

 

 

നീണ്ടു  നിവര്‍ന്നു  കിടക്കുന്ന  ഒരു  പാലത്തിന്‍റെ  വിളക്കുകാലുകള്‍  പിന്നോട്ടോടുന്നു  ......  കാറിന്‍റെ  മുന്‍ ചില്ലില്‍  പതിയുന്ന   നിഴലുകളും  പിന്നോട്ടോടുന്നു   .......  കാര്‍  ഒരു  വളവു  തിരിയുന്നു   ഫ്രെയിം  ബ്ലാക്കിലേക്ക് ഡിസോള്‍വ്  ആവുന്നു  

 

പ്രണയ ഗാനങ്ങളോട്  എന്നേ  വിടചൊല്ലി    സ്വരൂപിന്‍റെ  ശബ്ദത്തില്‍  മൂളിപ്പാട്ട് 

 

SCENE   5   

    

സന്ധ്യ   ,  സ്വരൂപിന്റെ   വീട്ടു  മുറ്റം    ,   ( INT  ) മൂളിപ്പാട്ട്  പാടി  കാറിന്‍റെ   സീറ്റും  മറ്റും   തുടച്ചുവൃത്തിയാക്കുന്ന  സ്വരൂപ്‌   ..... പ്രേ   എടുത്തു  ഡാഷ്   ബോര്‍ഡില്‍  ഇട്ടു  പുതിയ  ഒരെണ്ണം   വെക്കുന്നു  എന്നിട്ട്  മണത്തുനോക്കുന്നു   

 

കാറില്‍  നിന്നിറങ്ങി  അകത്തേക്ക്  ഓടുന്നു   ,  നിലവിളക്ക്  കൊളുത്തുന്ന  അമ്മ  ,  ഷേര്‍ട്ടു  മാറുന്ന  സ്വരൂപ്‌   

 

with  out lip    അമ്മ    :    ഇപ്പൊ  വന്നു  കയറിയതല്ലേ  ഉള്ളോ   പിന്നേം  എങ്ങോട്ടാണ്  ഈ  ഓടുന്നത്   

  

സ്വരൂപ്‌  ;   ഒരു  ലോങ്ങ്‌  ഉണ്ട്   

 

അമ്മ  :  എന്നാ  കഴിച്ചേച്ചും   പോടാ  

 

ഓട്ടത്തിനിടയില്‍  സ്വരൂപ്‌  :    ഇതുവഴി   വരാമ്പറ്റ്വോന്നു  നോക്കാം   

 

കാറ്  സ്റ്റാര്‍ട്ട്  ചെയ്തുപോകുന്നു   

 

SCENE  6   

 

EXT  W  ഭൂമിയുടെ  വീട്ടു   പടിക്കല്‍  വന്നു  നിക്കുന്ന    കാര്‍   

 

INT  ഭൂമിയുടെ  നമ്പര്‍  ഡയല്‍  ചെയ്തു  ചെവിയോടു  ചേര്‍ക്കുന്നു   

 

സ്വരൂപ്‌   :  ഹലോ  

 

ഭൂമി  :   വരുന്നു   

 

ഫോണ്‍  കട്ട്  ചെയ്തു   കണ്ണാടിയില്‍   മുഖം  നോക്കുന്ന  സ്വരൂപ്‌    മുടി  കൈകൊണ്ടു  ഒതുക്കുന്നു    .  ഭൂമി  ഡോര്‍  തുറന്നു  കയറുന്നു   കാര്‍  നീങ്ങുന്നു   

 

ഭൂമി  അവനെ  നോക്കി  ഒരു  നേര്‍ത്ത  ചിരി   ......   ഗിയര്‍  മാറുന്നു  കാര്‍  നീങ്ങുന്നു   

 

അവളെ  പാളി  നോക്കിയാ   അവനില്‍  ഒരു  നേര്‍ത്ത  ചിരി  തെളിഞ്ഞു  വരുന്നു       .   

 

നേരെത്തെ  ഉണ്ടായ   ഇമോഷന്റെയും    സംഗീതത്തിന്റെയും   ചുവടുപിടിച്ചു  രൂപപ്പെട്ട   ഒരു  തീം  മ്യൂസിക്‌  ചെറുതായി  കടന്നു  വരുന്നു   

 

കാറിന്‍റെ  മുന്‍  ചില്ലിലൂടെ  നീങ്ങുന്ന  നിഴലുകള്‍   

 

with   out  lip   സ്വരൂപ്‌   :  സോറി  ഒരു  ട്രിപ്പ്‌  കഴിഞ്ഞു  എത്താന്‍ ഒന്ന്    വൈകി 

  

  "                   ഭൂമി        :  ഉം     

 

"              സ്വരൂപ്‌       :   എന്തോ  മൂഡോഫ്  ആണോ   

 

ഭൂമി     അവനെ  നോക്കി  ഒരു  ചിരി   വരുത്തുന്നു   

 

ഓടിക്കൊണ്ടിരിക്കുന്ന   നഗര  ദൃശ്യങ്ങള്‍   

 

EXT  W     കാറ്   കുറച്ചു  കുഞ്ഞുകുഞ്ഞു  വീടുകള്‍  ഉള്ള  ഒരു  ചെറിയ  കോളണിയുടെ   മുറ്റത്ത്‌  വന്നു  നില്‍ക്കുന്നു    (  സ്വരൂപിന്റെ   വീട്ടുമുറ്റം  )   എല്ലാ  വീടുകളുടെയും   മുറ്റത്ത്‌  വെളിച്ചം  കാണാം   ആളുകളെയും  കാണാം   

 

സ്വരൂപ്‌  ഇറങ്ങുന്നു   

 

  സ്വരൂപ്‌  :  വരൂ   

 

ഭൂമി  ആകെ  വല്ലാതായിട്ടാണുള്ളത്   ,  അവനെ  നോക്കി  സംശയത്തോടെ  ഇറങ്ങുന്നു    

 

സ്വരൂപ്‌   :  വരൂ  എന്‍റെ  വീടാണ്   

 

അവന്‍  മുന്നില്‍  നടന്നു  വാതിലില്‍  മുട്ടുന്നു  ,  മുഖവും  കഴുത്തും  തുടയ്ക്കുന്ന  ഭൂമി   

 

സ്വരൂപിന്റെ  അമ്മ  വാതില്‍  തുറക്കുന്നു     , അകത്തേയ്ക്ക്  കയറുന്നതിനിടയില്‍   സ്വരൂപ്‌  :  കോളേജ്  മേറ്റാണ്  ഭൂമി  

 

അമ്മ  അവളെ  നോക്കി  ഒരു  നേര്‍ത്ത  ചിരിവരുത്തുന്നു   

 

സ്വരൂപ്‌  :  ഭൂമിയെ  എയര്‍ പോട്ടില്‍   വിടണം  അമ്മ  കഴിക്കാനെന്തേലും  എടുത്തു  വെക്ക്   

 

മറ്റൊരു  ഡോര്‍  തുറന്നു  പോകുന്നതിനിടയില്‍  

 

സ്വരൂപ്‌   :  ഇരിക്കൂ  ഭൂമി  

 

അമ്മ  എന്തൊക്കെയോ  ടാബിളില്‍  കൊണ്ട്  വെക്കുന്നു  

 

അമ്മ   ;  മോള്  കഴിച്ചതാണോ   

 

ഭൂമി  തലയാട്ടുന്നു    

 

അമ്മ  :  മോടെ  വീടെവിടാ  

 

ഭൂമി  :  ഇവിടടുത്ത്  തന്നാ   

 

പ്ലേറ്റ്  തുടക്കുന്നതിനിടയില്‍    അമ്മ  :  ഗള്‍ഫിലോട്ടാണോ  

 

വാതില്‍  തുറന്നു  വരുന്ന  സ്വരൂപ്‌  :  അല്ല  അവള്  ഡല്‍ഹിയിലാ  വര്‍ക്ക്ചെയ്യുന്നത്   

 

അവനെ നോക്കുന്ന അവള്‍  

 

തോര്‍ത്ത്  അമ്മയുടെ  ചുമലിലേക്കിട്ട്   സ്വരൂപ്‌  കഴിക്കാനിരിക്കുന്നു   

 

ഭൂമിക്കു  മുന്‍പില്‍ ഒരു  പ്ലേറ്റ്  വെച്ച്  അതില്‍  വിളമ്പുന്നതിനിടയില്‍   

 

അമ്മ   :  ഈ  വര്‍ഷം  ആദ്യായിട്ട്  കിട്ടിയ  ചക്കയാ   ,  ഇടിച്ചക്ക  ഉണ്ടാക്കിയതാ   വല്യ  ടേസ്റ്റൊന്നും   കാണില്ല  ,  മോള്  കഴിച്ചു  നോക്കിയേ   

 

അവരെ  രണ്ടു  പേരെയും  നോക്കുന്ന  ഭൂമി   

 

സ്വന്തമായി  വിളമ്പി  കഴിക്കുന്നതിനിടയില്‍   സ്വരൂപ്‌  :   ഭൂമിക്കു  നമ്മുടെ 

 

ടേസ്റ്റൊന്നും  ഇഷ്ട്ടപ്പെടാന്‍   വഴിയില്ല   

 

വെള്ളം  ഗ്ലാസിലേക്കു  പകരുന്ന  അമ്മ   

 

(not  in  frame )ചവച്ചുകൊണ്ട് ഭൂമി  :  നന്നായിട്ടുണ്ട്  

 

സ്വരൂപ്‌  :  ഹോ  അതിനെങ്കിലും  വാതുറന്നല്ലോ   

 

നീര്  പൊടിഞ്ഞ  കണ്ണുകളില്‍  ചിരിപടര്‍ന്നുകൊണ്ട്  അവനെ നോക്കുന്ന   അവള്‍  

 

അമ്മ  നെറ്റി  ചുളിച്ചു   നോക്കുന്നു   

 

സ്വരൂപ്‌   :  ഞാനൊരല്‍പ്പം   വൈകിയതിനു   ഇത്രനേരം  കമാന്നൊരക്ഷരം  മിണ്ടിയിട്ടില്ല  

 

അമ്മയില്‍   ഒരു  നേര്‍ത്ത  ചിരി   

 

എഴിന്നേറ്റു  മുഖം  കഴുകുന്നതിനിടയില്‍   സ്വരൂപ്‌   :   ഇനി  അമ്മ  സംശയിക്കണ്ട  നമ്മള്  തമ്മില്  ഒന്നൂല്ല   

 

ഭൂമിയുടെ  ചിരി   

 

അമ്മ  :  ഒന്ന്  പോടാ  നീ  

 

സ്വരൂപ്‌  അമ്മയുടെ  ചുമലില്‍  ഇട്ട  തോര്‍ത്തില്‍  മുഖം  തുടയ്ക്കുന്നു   

 

അമ്മ  :മോടെ  ആറിവില്  ഇവന്  പറ്റിയ  കുട്ടികളുണ്ടോ  

 

പൊട്ടിച്ചിരിക്കുന്ന   സ്വരൂപ്‌  :  ഹ ഹ ഹ  നമ്മള്  തമ്മില്  എന്തെങ്കിലും  ഉണ്ടോ  എന്നറിയാനുള്ള  സൈക്കളോജിക്കല്‍  മൂവ്   ആണ്   

 

ഭൂമിയില്‍  ഒരു  നേര്‍ത്ത മന്തഹാസം   

 

അമ്മ  :  നീ പോടാഅവിടുന്ന്  

 

സ്വരൂപ്‌  : വേഗം  നോക്ക്   പ്ലയിന്‍   മിസ്സാവും  

 

അതും  പറഞ്ഞു  ഇറങ്ങി  നടക്കുന്നു   .  

 

ഭൂമി   കുറച്ചു  ചക്ക  വാരി  വായില്‍  തിരുകി  അമ്മയോട്  റ്റാറ്റ  പറഞ്ഞു  അവനു  പിന്നാലെ  ഓടുന്നു  

 

SCENE  7  

 

മുന്‍  ചില്ലിലൂടെ  ഓടിക്കൊണ്ടിരിക്കുന്ന     നിഴലുകള്‍  

(they are not  in  clear  frame  . with out  lip )  

 ഭൂമി   :  താങ്ക്സ്   

 

സ്വരൂപ്‌   :   യുവര്‍  വെല്‍ക്കം  

 

തീം  മ്യൂസിക്‌   

 

സ്വരൂപ്‌   :  ചക്ക  ഇഷ്ടപ്പെട്ടോ  

 

 INT  to  EXT   വാഹനങ്ങള്‍  ഇഴയുന്ന  റോഡിലെ  ചുവപ്പും   മഞ്ഞയുംനിറഞ്ഞ    പ്രകാശപ്പൊട്ടുകള്‍ 

   

   "       ഭൂമി  :  മനുഷ്യനെ  ഇങ്ങനെ  പേടിപ്പിക്കരുത്   ( പരിഭവത്തിനു  അപ്പുറം  പ്രണയം  പൊതിഞ്ഞ പോലെ  തോനുന്ന  modulation )  

   

  "         സ്വരൂപ്‌  :എന്ത്  പറ്റി  

 

       "   ഭൂമി   :  അമ്മയുള്ള  വീട്ടില്‍   കൊണ്ട്  ചെന്നിട്ടു   

  

  "       സ്വരൂപ്‌  പൊട്ടിച്ചിരിക്കുന്നു   

 

ഭൂമിയുടെ  മുഖത്ത്  കപടമായ  ദേഷ്യം  

 

ഭൂമി  :   എങ്ങോട്ടാണ്  ഈ  ഓടിക്കൊണ്ടിരിക്കുന്നത്   

സ്വരൂപ്‌   : തീരുമാനിച്ചിട്ടില്ല   

 

ഭൂമി   :   കുഴപ്പൊന്നും  ഇല്ലല്ലോ   

 

പിന്നോട്ട്   യാത്രചെയ്യുന്ന   വിളക്ക്  കാലുകളും  ആകാശവും   

 

സ്വരൂപ്‌  :  നമ്മള്‍ക്ക്   ഇങ്ങനെ  ഓടിക്കൊണ്ടിരുന്നാലോ   

 

ഭൂമി  :  എങ്ങോട്ട്  

 

സ്വരൂപ്‌  :  ഈ  രാത്രിയുടെ   അറ്റത്തോട്ടു  

 

തീം മ്യൂസിക്‌    ചെറുതായി  കടന്നു  പോവുന്നു  

 

SCENE  8  

 

EXT  LW    രണ്ടു  പേരും  ഫോളിയിലൂടെ  നടക്കുന്നു  

 

ഭൂമി  :  ഇങ്ങനെ   കൂട്ടി  നടക്കാന്‍  ഒരാളെ  പെര്‍മനെണ്ടായി  അപ്പോയിന്ടു   ചെയ്തൂടെ   

 

സ്വരൂപ്‌  ; ആഗ്രഹമില്ലാഞ്ഞിട്ടാണോ    നടക്കണ്ടേ  

 

ഭൂമിയുടെ  പൊട്ടിച്ചിരി   

 

ഭൂമി:അതെന്താ  

 

സ്വരൂപ്‌   ;  എനിക്ക്  ഇടക്കൊന്നു  സ്റ്റേഷന്‍    പോകും   ,  അതുകൊണ്ടല്ലേ   ഞങ്ങള്  നാട്ടിലുള്ളതൊക്കെ  വിറ്റ് പെറുക്കി  ഇങ്ങോട്ട്  പോന്നതു    

 

തിരമാലകള്‍  വന്നു  ആര്തലയ്ക്കുന്നത്  നോക്കിനില്‍ക്കുന്ന  അവരുടെ  പിന്നില്‍നിന്നും   

 

 LW   ഭൂമി  :   oh   അപ്പൊ  കല്യാണത്തിന്  ശ്രമിച്ചതേയില്ലാ    .....

     

darmmadam  beach  park   അവരുടെ  പോയിന്‍റ്  ഓഫ്  വ്യു  വില്‍  മുന്നോട്  നടക്കുന്ന  ഫ്രെയിം  

 

സ്വരൂപ്‌   ;  ശ്രമിച്ചു  ബട്ട്  ആരേലും  നിക്കണ്ടേ   

 

ഒരിടത്ത്  വന്നിരിക്കുന്ന  ഫ്രെയിം   

 

സ്വരൂപ്‌ :   അമ്മക്കായിരുന്നു   

 

ഭൂമി  ഒരു  സിമെന്റ്  ബെഞ്ചില്‍  ഇരുന്നിരിക്കുന്നു   സ്വരൂപ്‌  അവളുടെ  മടിയില്‍  തലവെച്ചുകിടക്കുന്നു   

 

സ്വരൂപ്‌   :     ഏറെ  വിഷമം  നാട്ടുകാര് എനിക്ക്  പ്രാന്താണെന്ന്  പറയുന്നതില്‍   

 

ഭൂമി  :  ഇപ്പൊ  ഓകെ   അല്ലെ   

 

സ്വരൂപ്‌   :ഹ ഹ ഹ  പേടിയുണ്ടോ   

ഭൂമി  : ഹേ യ്

 

സ്വരൂപ്‌  :  മേം  സാബ്   എനിക്ക്   നിങ്ങള്  കരുതും   പോലെ  അങ്ങിനത്തെ  വട്ടൊന്നുംഇല്ല   ഇടക്കൊരു   രണ്ടു  ദിവസം  ചെറിയ  പ്രശ്നമുണ്ടാവും  ,  അതെനിക്ക്  മുന്‍കൂട്ടി  അറിയാനുംപറ്റും   

 

ഭൂമി  :  അടിപൊളി   വട്ട്   

 

സ്വരൂപിന്‍റെ   ചിരി  

 

ഭൂമി  :  പഠിച്ചിരുന്നോ  

 

സ്വരൂപ്‌  :  ഉം   

 

ഭൂമി  :   ഏതുവരെ  

 

സ്വരൂപ്‌  :   ma  ലിട്രേച്ചര്‍   ഗോള്‍ഡ്‌  മെഡല്‍  വിന്നര്‍  ആയിരുന്നു  

 

ഭൂമി  :  oh   great   

 

ചെറിയ  മൌനം   

 

ഭൂമി  ;  എനിക്ക്   ഡിഗ്രീ  കമ്പ്ലീറ്റ്‌  ചെയ്യാന്‍  പറ്റിയില്ല  അപ്പോഴായിരുന്നു    അച്ഛന്റെ  മരണം   '  പിന്നെ  എന്നെ  കോളെജിലേക്ക്   വിട്ടില്ല   .  പകരം  നല്ലൊരു  ജോലി  ഉണ്ടാക്കി  തന്നു   ,  ശരീരത്തിന്   വിലപറഞ്ഞു  വില്‍ക്കല്‍  

 

കരച്ചില്‍  തൊണ്ടയില്‍  കുരുങ്ങി  .  വാക്കുകള്‍  ശെരിക്കു  പുറത്തു വരാത്ത  രീതിയില്‍  ആണ്   ഭൂമി  സംസാരിക്കുന്നത്   

 

വിളക്കു കാലുകളെ  വട്ടമിട്ടു  പറക്കുന്ന  മഴപ്പാറ്റകള്‍  

 

not  in  frame  സ്വരൂപ്‌  :  അമ്മയ്ക്കിതെങ്ങിനെ   

 

     "                  ഭൂമി        :  അച്ഛന്റെ  രണ്ടാമത്തെ  ഭാര്യ 

 

ഭൂമി യുടെ  അടക്കിപ്പിടിച്ച  ഏങ്ങല്‍   

 

മടിയില്‍നിന്നു  എഴുന്നേല്‍ക്കുന്ന  സ്വരൂപ്‌   

 

സ്വരൂപ്  ;  കരയാന്‍  പാടില്ല   ഞാന്‍  ഭൂമിയെ  കാശ്  കൊടുത്തു   സ്വന്തമാക്കിയതാണ്‌   

 

തീം  മ്യൂസിക്‌   

 

സ്വരൂപ്‌   ;  എനിക്ക്  കരയുന്ന  ഭൂമിയെ  ആവശ്യമില്ല   

 

സ്വരൂപിനെ  നോക്കുന്ന  രണ്ടു  നിറഞ്ഞു  തുളുംബിയ  കണ്ണുകള്‍  

 

ഭൂമി  ;  സോറി  

 

സ്വരൂപ്‌  തന്‍റെ  ടവ്വല്‍  കൊണ്ട്  അവളുടെ  നിറഞ്ഞു  തുളുംബിയ  കണ്ണുകള്‍  തുടച്ചു  കൊടുക്കുന്നു   

 

ചെറിയ  മൌനം,   തിരമാലകള്‍ കരയോട്  പ്രേമം  പറഞ്ഞു   പൊട്ടിച്ചിതറുന്നു

  

     "         സ്വരൂപ്‌  കാപ്പിയാണോ   ചായയാണോ  

 

ഒരു  നേര്‍ത്ത  മന്തഹാസം  ഭൂമി  :  രണ്ടും  പോകും   

 

സ്വരൂപ്‌  എഴുന്നേറ്റു  പോകുന്നു  

 

ഭൂമി  അവളുടെ  മടി  നേരെയാക്കി  മുഖം  തുടയ്ക്കുന്നു  

 

SCENE  9    

 

LW   നഗരത്തിലൂടെ  ഓടിക്കൊണ്ടിരിക്കുന്ന  കാര്‍   

 

സ്റ്റീരിയോയുടെ  വോളിയം   കണ്ട്രോള്‍  തിരിക്കുന്ന  കൈ  

  

 

LW   നഗരത്തിലൂടെ  ഓടിക്കൊണ്ടിരിക്കുന്ന  കാര്‍    

 

യേശുദാസ്  സാര്‍  പാടുന്നു   "  ഈ  പ്രേമ  ഗീതകം  പാടാന്‍  നീ മറന്നോ  രാത്രി  ലില്ലികള്‍  ചൂടാന്‍  നീ മറന്നോ  "   

 

അവര്‍ക്കിടയിലൂടുള്ള     റോഡിന്റെ  കാഴ്ച  ( INT  to   EXT ) 

 

അവര്‍  ഇടയ്ക്കു  പരസ്പരം  നോക്കുന്നു    

  

 

അവര്‍ക്കിടയിലൂടുള്ള     റോഡിന്റെ  കാഴ്ച  ( INT  to   EXT )  സെയിം ഫ്രെയിം

 

സ്വരൂപ്‌   ഭൂമി  പ്രണയിച്ചിട്ടുണ്ടോ  

 

 

ഭൂമിയുടെ   ചിരി   ( close)

 

അവര്‍ക്കിടയിലൂടുള്ള     റോഡിന്റെ  കാഴ്ച  ( INT  to   EXT )  സെയിം ഫ്രെയിം 

 

സ്വരൂപ്‌   :  എനിക്ക്  ഒരാളെ  പ്രണയിക്കാന്‍  ഭയങ്കര  മോഹാരിയിരുന്നു   

 

ഭൂമി  ;  എന്നിട്ടോ   

 

ചിരിച്ചു  കൊണ്ട്  സ്വരൂപ്‌  :  നാട്ടില്  എല്ലാവര്ക്കും  എന്നെ  കുറിച്ച്  നല്ലോണം  അറിയാവുന്നത്  കൊണ്ട്   ഒനും  നടന്നില്ല   

 

കളിയാക്കി  ചിരിച്ചു  ഭൂമി   :  ഇവിടെ  ട്രൈ  ചെയ്തില്ലേ      

 

 സ്വരൂപ്‌  പൊട്ടിച്ചിരിയോടെ   :  വന്നല്ലേ  ഉള്ളൂ  ശ്രമിച്ചു  നോക്കണം   

 

ഭൂമിയുടെ  ചിരി  

 

ഭൂമി   :   നമ്മളിതെങ്ങോട്ടാ   പോണത്   

 

സ്വരൂപ്‌   :  എന്ത്  പറ്റി  പോകാന്‍   തിടുക്കമുണ്ടോ   

 

ഭൂമി  :  ഹേയ്  ചുമ്മാ   അറിയാന്‍  വേണ്ടി  ചോദിച്ചൂന്ന്  മാത്രം   

 

 സ്വരൂപ്‌   :  നമ്മള്  കുറേ ദൂരം   ഇങ്ങനെ  ഓടും  എന്നിട്ട്  തിരിക്കും   

 

അതിനിടയില്‍  ഭൂമിക്കു  ഇഷ്ടമുള്ളിടതൊക്കെ  നിര്‍ത്തും   ഇഷ്ടമുള്ളതൊക്കെ  കഴിക്കും  അങ്ങിനെ  ...... 

 

ഭൂമിയുടെ  നിറഞ്ഞു  വരുന്ന  കണ്ണുകള്‍  അവനിലേക്ക്‌  തിരിയുന്നു  

 

സ്വരൂപ്‌   :  എന്ത്  പറ്റി  

 

ഭൂമി  മുഖം  തിരിച്ചു  കളയുന്നു  

 

സ്വരൂപ്‌   :  കരയലാണ്  പരിപാടി  എങ്കില്‍  എന്‍റെ  സ്വഭാവം  മാറും  . ഈ കാണുമ്പോലോന്നുമല്ല  ഞാന്‍ വെറും വഷളനാണ് 

 

ഭൂമിയോട്  ചിരിച്ചു  പോകുന്നു  .....

 

അവളവന്റെ  ചെവിക്കു  പിടിക്കുകയും  തലമണ്ടയ്ക്ക്  കിഴുക്കുകയും  ചെയ്തു   

 

അമറും  പോലെ  സ്വരൂപ്‌   :  ഹേയ്  ഡീ   

 

ഭൂമി  പൊട്ടിച്ചിരിക്കുന്നു   

 

വണ്ടിwalk way യുടെ റോഡ്‌ഒരം ചേര്‍ത്ത് നിര്‍ത്തുന്നു  

 

ഭൂമി  :  എന്താ  ഇവിടെ  നിര്‍ത്തിയത്  

 

അവളെ  പിടിക്കാന്‍  ആഞ്ഞു  കൊണ്ട്  സ്വരൂപ്‌  :  നിന്‍റെ  പോലോളി  കയിക്കാന്‍    

 

അവള്  ചിരിച്ചു  കൊണ്ട്  ഡോര്‍തുറന്നു  ഓടുന്നു   

 

അവനും  ഡോര്‍  തുറന്നു  ഇറങ്ങി   ഡോര്‍  ക്ലോസ്  ചെയ്യുന്നതിനിടയില്‍   

 

ഉച്ചത്തില്‍  വിളിച്ചു  ചോദിക്കുന്ന  സ്വരൂപ്‌   :  എഡി  പോത്തേ  നിനക്ക്  ഐസ്ക്രീം  വേണോ  

 

ദൂരെ  നിന്ന്  വിളിച്ചു  പറയുന്ന  ഭൂമി  :   വാങ്ങിച്ചോ 

 

SCENE  10  

 

 walk  way    അവരുടെ  പോയിന്‍റ്  ഓഫ്  വ്യൂ  വില്‍  മീന്‍  പിടിക്കാന്‍  പോകുന്ന  തോണികള്‍   

 

OBV     ഭൂമി  ; സ്വരൂപ്‌  ഞാന്‍  പിണങ്ങും  ,  എന്‍റെ  മുഖത്ത്  തേയ്ച്ചു  പിടിപ്പിക്കാനാണോ   നീ  ഐസ്ക്രീം  വാങ്ങിയത്   

 

ഇരിപ്പിടത്തിനിടയില്‍  അവരുടെ  കാലുകള്‍  തമ്മില്‍  കൊരുത്ത്  വെച്ചിരിക്കുന്നു    

 

ഭൂമി  :  തണുക്കുന്നുസ്വരൂപ്‌  ......  ഞാന്‍  സത്യായിട്ടും  പിണങ്ങും   

 

അവളുടെ  സജഷനില്‍  അവളെ  നോക്കുന്ന  സ്വരൂപ്‌   ഒരു  നേര്‍ത്ത മന്തഹാസം   

 

അവന്‍റെ  സജഷനില്‍  ഐസ്ക്രീം  പുരണ്ട  അവളുടെ  മുഖം  

 

അവനവന്‍റെ  ഷേട്ട്   ഊരിയെടുത്തു   അവളുടെ  മുഖം   തുടയ്ക്കുന്നു   

 

 

ഷേട്ട്   ഊരിയെടുക്കാന്‍  പാകത്തിലുള്ള  ഫ്രെയിമില്‍  നിന്ന്  ചെറുതായി  അവളിലേക്ക്‌  ചാര്‍ജ്ജാവുന്നു  

 

ദേഷ്യം  നടിച്ചു  നോക്കുന്ന  ഭൂമി    

 

സ്വരൂപ്‌  ;  സോറി  

 

അവളവന്റെ  നെഞ്ചിലേക്ക്  മുഖം  ചേര്‍ത്ത്  വെച്ച്  കൊടുത്തു  

 

അവളെ  ചേര്‍ത്ത് പിടിച്ചു  സ്വരൂപ്‌  :  നിനക്ക്  പൂച്ചയുടെ  മണം 

 

അവള്‍  മുഖമെടുത്തു  അവനെ  നോക്കുന്നു  

 

അവള്‍  അവനെ  ചുംബിക്കുന്നു  

 

തിരമാലകള്‍  കരിങ്കല്‍  കെട്ടില്‍  തട്ടി  തുളുമ്പുന്നു   

 

obv  ഭൂമി  :   ഈ  രാത്രി  പുലരാതിരുന്നെങ്കില്‍  

 

obv  :  സ്വരൂപ്‌  :  പോരുന്നോ  എന്‍റെ  വീട്ടിലേക്കു   ..........   എനിക്കൊരു  പാതിയുടെ  കൊറവുണ്ട്   .............

  

അവനെ  തന്നെ  നോക്കുന്ന  ഭൂമി  :  എന്നെ  വിറ്റു  കാശാക്കുന്ന   കഴുകന്മാരുണ്ട്   അവര്‍  നിന്നെ  കൊത്തിക്കീറിക്കളയും 

 

ബെഞ്ചിനടിയില്‍  അവരുടെ  കൊരുത്ത  കാലുകള്‍  

 

obv  സ്വരൂപ്‌  :  അങ്ങിനെ  പേടിച്ചാല്‍  നമ്മള്‍ക്ക്  ജീവിക്കണ്ടേ   

 

ഭൂമി  ;  നിന്നെ  കൊലയ്ക്കു  കൊടുത്തിട്ട്   എനിക്ക്  ജീവിക്കണ്ട 

 

അവരുടെ  കൊരുത്ത  കാലുകള്‍  പിന്മാറുന്നു  

 

(BS  AW)  അവന്‍  എഴുന്നേറ്റു  walk  way യുടെ   കൈവരിയില്‍  പിടിച്ചു  കടല്  നോക്കി  നില്‍ക്കുന്നു   

 

ചെറുതായി  വന്നു  കടന്നു  പോകുന്ന  തീം  മ്യൂസിക്‌ ,   അവര്‍ക്കിടയില്‍  ചെറിയ  മൌനം  രൂപപ്പെടുന്നു  

 

അവളിലേക്ക്‌  തിരിഞ്ഞു  സ്വരൂപ്‌  ; നമ്മള്‍ക്ക്  പോയാലോ  

 

ഭൂമി  ;  എന്ത്  പറ്റി   

 

സ്വരൂപ്‌  ;  എനിക്ക്  എന്തോ  പോലെ  തലയുടെ  പിന്നൊക്കെ  പെരുക്കുന്നു    

 

അവന്‍  വീഴാനെന്നോണംവേച്ചു പോകുന്നു  ,  അവളോടിചെന്നു  പിടിക്കുന്നു  

 

അവനെ താങ്ങി  അവരിരുന്ന  ബെഞ്ചില്‍  കൊണ്ടിരുത്തുന്നു  , അവനവളുടെ  മടിയിലേക്ക്‌    വീണു  ബോധമില്ലാത്ത തു   പോലെ  കിടക്കുന്നു   

 

പേടിയോടെ  ഭൂമി  :  സ്വരൂപ്‌  സ്വരൂപ്‌  കണ്ണുതുറക്ക്  സ്വരൂപ്‌  ,  സ്വരൂപ്‌  

 

അവന്‍  ഒരു  കണ്ണു  മാത്രം  തുറന്നു  അവളെ  നോക്കുന്നു   

 

ഭൂമി  ;  പേടിപ്പിച്ചതാണല്ലേടാ  കള്ളാ 

 

പൊതിരെ  തല്ലുന്നു  അവനെഴുന്നേറ്റു  ഓടുന്നു  പിന്നാലെ  അവളും   

 

SCENE  11   

 

(EXT W )  കാറ്  മെല്ലെ  അവളുടെ  വീട്ടു  വഴിക്ക്  മുന്നില്‍  വന്നു  നില്‍ക്കുന്നു  

 

സീറ്റില്‍  ചാരിക്കിടന്നു  ഉറങ്ങുന്ന  ഭൂമി  

 

സ്വരൂപ്‌  :ട്ടോ .....   

  

ഭൂമി ഞെട്ടി   എഴുന്നേല്‍ക്കുന്നു  

 

സ്വരൂപ്‌  :ഏറങ്ങേടീ   കോപ്പേ  

 

മുഖം  തുടച്ചു  ഇറങ്ങുന്നതിനിടയില്‍  ഭൂമി  ;  ഇനി എപ്പോ  കാണും  

 

സ്വരൂപ്‌  ;  ഇനി  കാണില്ല  

 

ഭൂമി  ; ഒരിക്കലും   

 

സ്വരൂപ്‌  ;  ഇല്ല   

 

ഭൂമി  ; അപ്പൊ  ഞാന്‍ മരിച്ചതായി  നീയും  നീ മരിച്ചതായി  ഞാനും  കണക്കാക്കണം  അല്ലെ  

 

സ്വരൂപ്‌  അനങ്ങാതെ  സ്റ്റിയറിങ്ങില്‍  നോക്കിയിരിക്കുന്നു   വണ്ടി  മെല്ലെ  വിട്ടു  പോകുന്നു  ഒരു  ചെറിയ  ചാറ്റല്‍  മഴ  ചിണുങ്ങാന്‍  തുടങ്ങി   

 

അവന്‍റെ  കാറ്  പോകുന്നത്  തന്നെ നോക്കി  മഴ  നനയുന്ന   ഭൂമി  

 

Tail end

 

ബ്ലാക്ക്‌  സ്ക്രീന്‍  

 

റിംഗ്  സൌണ്ട്    A  :  ഹല്ലോ   പ്രകാശാനല്ലേ 

 

പ്രകാശന്‍  :അതെ 

 

`A  :  നിന്‍റെ  കൂട്ടി  ക്കൊടുപ്പൊക്കെ   നന്നായി  പോകുന്നില്ലെടാ  

 

പ്രകാശന്‍  :  എന്ത്  

 

A;  നീ  ആ  വേശ്യാ  പെണ്ണിനെ  ആ  പ്രാന്തന്‍റെ   തലയില്‍  കെട്ടിവച്ചു  അല്ലേടാ നായിന്റെ  മോനെ   

 

പ്രകാശന്‍  : അവര്  എങ്ങനേലും  ജീവിചോട്ടെടാ   പട്ടീ   

 

A  :  അങ്ങിനെ  എന്തും  ആകാന്നാണോടാ    നാട്ടില്  ചോദിക്കാനും  പറയാനും  ആളുകളുണ്ട്  

 

പ്രകാശന്‍  :നീ  ആണോടാ  ചോദിക്കുന്ന   ആള്   ,നിന്‍റെ  ഗസ്റ്റ്‌  ഹൗസിന്‍റെ  മുന്നില്  ഞാനെത്ര യെണ്ണത്തിനെ  ഇറക്കീട്ടുണ്ട്   

 

A  :  ഇവിടൊരു  നാട്ടു  നടപ്പുണ്ട്  അത്  തെറ്റിച്ചാല്‍  ആളുകള്‍  ചോദിക്കും   

 

പ്രകാശന്‍  :  ഒരു  മാന്യന്‍   നീ എങ്ങാന്‍  ഈപേരും  പറഞ്ഞു  എന്നെ  വിളിക്കുകയോ  അവരുടെ  ഇടയില്‍  കയറി  സദാചാരം   കളിക്കുകയോ   ചെയ്‌താല്‍   നിന്‍റെ  പടിഞ്ഞാറ്റെയില്‍   കേറി  ഞാന്‍  ചവുട്ടും  നായിന്റെ  മോനെ   .................           

                    ശുഭം     ...................   

                                         story ,  screenplay , direction   :   praneshwar  

 

 

©  Rights  Reserved 

No part of this work may be reproduced or  utilized  in  by any  form or 

any means with out the prior written permission of the Author.


          

                         story   screenplay   direction   ;  praneshwar     SCENE  1            dark screen  mobile  ring  sound ...