(L W ) രാത്രി - കണ്ണെത്താ ദൂരത്തോളം പരന്നുകിടക്കുന്ന ഒരു വയല്‍ പ്രദേശത്ത് ഒറ്റയ്ക്ക് നില്‍ക്കുന്ന ഒരു കുഞ്ഞു പുര . ഇറയത്ത് റാന്തല്‍ വെട്ടം . കുറച്ചു അകലെയായി മുന്നിലൂടെ കടന്നു പോകുന്ന ഒരു ചെമ്മണ്‍ റോഡില്‍ ഒരു കാര്‍ വളരെ സാവദാനം വന്നു നില്‍ക്കുന്നു
( INT)ഡ്രൈവര്‍ ഫോണ്‍ എടുത്തു വാട്സ് ആപ്പില്‍ പ്രകാശന്‍റെ മെസ്സേജ് ഓപ്പണ്‍ ചെയ്യുന്നു .
cut to
(INT) ഭൂമിയുടെ വീടിന്റെ അകം , കണ്ണാടിയില്‍ നോക്കുന്ന ഭൂമി , അവളുടെ സെല്‍ഫോണ്‍റിംഗ് ചെയ്യാന്‍ തുടങ്ങി . സ്രീനില്‍ നോക്കികൊണ്ട് ഫോണ്‍ കയ്യിലെടുക്കുന്നതിനു ഇടയില്‍
ഭൂമി : അമ്മേ ഞാനിറങ്ങുന്നു കതകടച്ചേക്ക്
SCENE 3
(INT ) രാത്രി - ഓടിക്കൊണ്ടിരിക്കുന്ന കാര്‍ . ഭൂമി പിന്‍ സീറ്റിലാണ് , സ്വരൂപിനു ഭൂമിയെ കണ്ണാടിയില്‍ കാണാം .
കണ്ണാടിയില്‍ നോക്കി സ്വരൂപ് : ഹായ്
ഭൂമി ഒരു ചിരി വരുത്താന്‍ ശ്രമിക്കുന്നു .
സ്വരൂപ് : എനിക്കേ ഈ വഴി അത്ര നിശ്ചയം പോര , ഒന്ന് ഗൂഗിള്‍ മാപ്പ് വെച്ച് തരാവോ
വലുതായി ഇഷ്ടമാവുന്നില്ലെന്ന രീതിയിലാണ് ഭൂമിയുടെ മുഖഭാവം
ഭൂമി സ്ക്രീന്‍ ലോക്ക് ഓപ്പണ്‍ ചെയ്യുന്നു ( D M C )
സ്വരൂപ് ; എന്‍റെ ഫോണില്‍ ചെലപ്പോ കാള്‍ വരും അപ്പൊ മാപ് കട്ടായിപോകും
(bonnet two S) ഭൂമി തലയാട്ടിക്കൊണ്ട് ഫോണ്‍ അവനു കൊടുക്കുന്നു , സ്വരൂപ് ഫോണ്‍ വാങ്ങി മാപ് കാണാവുന്ന രീതില്‍ വെക്കുന്നു
ഫോണ്‍ വാങ്ങിക്കുമ്പോള്‍ ഉള്ള അവന്റെ ചിരി ഒന്നും സത്യത്തില്‍ അവള്‍ക്കു ഇഷ്ടപ്പെടുന്നില്ല എന്ന് അവളുടെ മുഖഭാവം വ്യക്തമാക്കുന്നുണ്ട് .
ഇടക്കൊക്കെ അവര് കണ്ണാടിയില്‍ മുഖാമുഖം ആവുന്നുണ്ട് . വണ്ടി ഒരു ജങ്ങ്ഷനില്‍ എത്തുന്നു .... സംസാരിക്കാന്‍ വിഷയം ഉണ്ടാക്കാന്‍ വേണ്ടിയെന്നോണം , മാപ്പില്‍ നോക്കിക്കൊണ്ട്
സ്വരൂപ് : ലെഫ്റ്റാണോ റൈറ്റ് ആണോ ,, ഓ റൈറ്റ് ആണല്ലേ
സ്വരൂപിന്റെ ഫോണ്‍ റിങ്ങിംഗ് ചെയ്യുന്നു . ഫോണ്‍ലൌഡില്‍ ആണ്അറ്റന്റു ചെയ്യുന്നത് പ്രകാശന്‍ : ചേട്ടന്‍ പോയില്ലേ
ഭൂമി ; ശെരി ( ഡോര്‍ അടയുന്ന ശബ്ദം ) ഒന്നുകൂടി മുന്നോട്ടോടി ഒരു വളവു തിരിഞ്ഞു കടലോരം ചേര്‍ന്ന റോഡില്‍ കയറുന്നു വണ്ടി ഓരം ചേര്‍ന്ന് നില്‍ക്കുന്നു , ഓഫ് ചെയ്തു ( EXT - W ) സ്വരൂപ് ഇറങ്ങുന്നു .... പോകറ്റില്‍ നിന്ന് തീപ്പെട്ടി എടുത്തു സിഗരറ്റിനു തീകൊളുത്തുന്നു പുക വലിച്ചൂതുന്നു ( POINT OF VIEW) വിശാലമായ കടലും കടല്‍ പാലവും , തിരമാലകള്‍ വന്നിടിച്ചു ചിതറുന്നു . ( close ) എരിയുന്ന സിഗരറ്റിന്റെ കനല്‍
SCENE 4
ആകാശം കരിമേഘങ്ങള്‍ ചന്ദ്രനെ മറച്ചുകൊണ്ട് കൂട്ടം ചേര്‍ന്ന് യാത്രചെയ്യുന്നത് കാണാം . ഫോണ്‍ ബെല്‍ സൌണ്ട്
(bonnet to INT) സ്വരൂപ് സീറ്റില്‍ ചാരിക്കിടന്നു ഉറങ്ങുന്നു , ബെല്‍ സൌണ്ട് കേട്ട് ഞെട്ടി ഉണരുന്നു , ഫോണ്‍ കട്ടാവുന്നു ഫോണ്‍ സ്ക്രീന്‍ - 3 മിസ്സിഡ് കാള്‍ പെട്ടെന്നു മുഖം തുടയ്ക്കുന്നു ഭൂമിയെ ഡയല്‍ ചെയ്ത ശേഷം കാര്‍ സ്റ്റാര്‍ട്ട് ചെയ്തു പോകുന്നു
വണ്ടി നീങ്ങി തുടങ്ങുമ്പോള്‍ സ്വരൂപ് : ഹലോ
ഭൂമി : ഹലോ
സ്വരൂപ് : ദാ എത്തി ........
(int L W ) ഭൂമിയുടെ മുന്നില്‍ ചെന്ന് നിക്കുന്ന വണ്ടി ബാക്ക് ഡോര്‍ തുറക്കപ്പെടുന്നു . ബാക്ക് ഡോര്‍ അടച്ചു കാറിനു മുന്നിലേക്ക് വന്നു അവനെ നോക്കുന്നു , സംശയത്തോടെ നോക്കുന്ന സ്വരൂപ്( close) . (int to ext on suggestion )ക്രോസ് ചെയ്തു വലതു വശത്ത് പോയി മുന്‍ ഡോറില്‍ നോക്ക് ചെയ്യുന്നു . ഡോര്‍ തുറന്നു കൊടുക്കുന്നു അവളതില്‍ കയറുന്നു .
( INT With out lip ) സ്വരൂപ് : ഉറങ്ങിപോയി സോറി
ഭൂമി ഒരു നേര്‍ത്ത മന്തഹാസം
( INT With out lip )
സ്വരൂപ് : രാത്രി ഡ്രൈവ് ശീലമില്ലായിരുന്നു
( Point of ) എന്‍റെ വണ്ടിയല്ല ഞാന്‍ കാര്‍ എടുക്കാന്‍ തുടങ്ങീട്ടു രണ്ടു മൂന്നു മാസായതെയുള്ളൂ .
ഭൂമി അവനു വേണ്ടിയിട്ടെന്നോണം ചിരിച്ചുകാട്ടുന്നു
സ്വരൂപ് : പരിചയമില്ലാത്തത് കൊണ്ടാണോ ഭൂമി ഒന്നും പറയാത്തത്
ഒരു നേര്‍ത്ത മന്തഹാസം . എന്തോപറയാന്‍ ശ്രമിക്കുന്നു . പക്ഷെ പറ്റിയില്ലേ
സ്വരൂപ് : പ്രകാശനെകുറേ കാലായിട്ട് പരിചയോണ്ടോ
ഭൂമി : ഇല്ല കൊറചായിട്ടേ ഉള്ളൂ
സ്വരൂപ് : വീട്ടില്‍ ആരൊക്കെയുണ്ട്
ഭൂമി അവനെ അളക്കുംപോലുള്ള ഒരു നേര്‍ത്ത ചിരി മാത്രം
ചമ്മിയിട്ടെന്നോണം കുറുക്കനെ പോലെ അവളെ കണ്ണിട്ടു പാളി നോക്കുന്ന സ്വരൂപ് ...... ചിരിച്ചു കൊണ്ട് സ്റ്റീരിയോ on ചെയ്യുന്നു
ഉമ്പായി പാടുന്നു
" പ്രണയ ഗാനങ്ങളോടെന്നേ വിടചൊല്ലി ഇവിടെ ഞാന്‍ ഒറ്റയ്ക്കിരിക്കെ എവിടെ നിന്നോ കാറ്റിലെത്തുന്നതെന്തിനീ കുടമുല്ല പൂവിന്‍ സുഗന്ധം "
( EXT) പിന്നോറ്റൊടിക്കൊണ്ടിരിക്കുന്ന രാത്രിയുടെ ആകാശം വിളക്കുകാലുകള്‍ , പ്രകാശത്തിന്റെ കുഞ്ഞു കുഞ്ഞു അടയാളങ്ങള്‍ അങ്ങിനെ അങ്ങിനെ എന്തെല്ലാമോ
(INT) രണ്ടു പേരുടെയും കള്ളനോട്ടങ്ങള്‍ . ഭൂമിയില്‍ ഒരു നേര്‍ത്ത ചിരി
( EXt to INT) മുന്‍ ചില്ലിലൂടെ ഓടി പോകുന്ന അലങ്കാര ദീപങ്ങള്‍ക്കും നിഴലുകള്‍ക്കും ഇടയില്‍ അവര്‍
വണ്ടി അവളുടെ വീട്ടു വഴിക്കരുകില്‍ വന്നു നില്‍ക്കുന്നു (EXT W )
സ്വരൂപ് സ്റ്റീരിയോയുടെ വോള്യം കുറയ്ക്കുന്നു
ഭൂമി ഇറങ്ങുന്നതിനിടയില്‍ ഒരു ചിരി സമ്മാനിച്ചു കയ്യില്‍ ചുരുട്ടി വെച്ച കാശ് സീറ്റില്‍ വെച്ച് ശേഷം ഇറങ്ങുന്നു . ഡോര്‍ അടച്ചു വണ്ടിയുടെ വെട്ടത്തിലൂടെ റോഡ് ക്രോസ് ചെയ്യുന്നു
സന്ധ്യ , സ്വരൂപിന്റെ വീട്ടു മുറ്റം , ( INT ) മൂളിപ്പാട്ട് പാടി കാറിന്‍റെ സീറ്റും മറ്റും തുടച്ചുവൃത്തിയാക്കുന്ന സ്വരൂപ് ..... പ്രേ എടുത്തു ഡാഷ് ബോര്‍ഡില്‍ ഇട്ടു പുതിയ ഒരെണ്ണം വെക്കുന്നു എന്നിട്ട് മണത്തുനോക്കുന്നു
കാറില്‍ നിന്നിറങ്ങി അകത്തേക്ക് ഓടുന്നു , നിലവിളക്ക് കൊളുത്തുന്ന അമ്മ , ഷേര്‍ട്ടു മാറുന്ന സ്വരൂപ്
with out lip അമ്മ : ഇപ്പൊ വന്നു കയറിയതല്ലേ ഉള്ളോ പിന്നേം എങ്ങോട്ടാണ് ഈ ഓടുന്നത്
സ്വരൂപ് ; ഒരു ലോങ്ങ് ഉണ്ട്
അമ്മ : എന്നാ കഴിച്ചേച്ചും പോടാ
ഓട്ടത്തിനിടയില്‍ സ്വരൂപ് : ഇതുവഴി വരാമ്പറ്റ്വോന്നു നോക്കാം
കാറ് സ്റ്റാര്‍ട്ട് ചെയ്തുപോകുന്നു
SCENE 6
EXT W ഭൂമിയുടെ വീട്ടു പടിക്കല്‍ വന്നു നിക്കുന്ന കാര്‍
INT ഭൂമിയുടെ നമ്പര്‍ ഡയല്‍ ചെയ്തു ചെവിയോടു ചേര്‍ക്കുന്നു
സ്വരൂപ് : ഹലോ
ഭൂമി : വരുന്നു
ഫോണ്‍ കട്ട് ചെയ്തു കണ്ണാടിയില്‍ മുഖം നോക്കുന്ന സ്വരൂപ് മുടി കൈകൊണ്ടു ഒതുക്കുന്നു . ഭൂമി ഡോര്‍ തുറന്നു കയറുന്നു കാര്‍ നീങ്ങുന്നു
ഭൂമി അവനെ നോക്കി ഒരു നേര്‍ത്ത ചിരി ...... ഗിയര്‍ മാറുന്നു കാര്‍ നീങ്ങുന്നു
അവളെ പാളി നോക്കിയാ അവനില്‍ ഒരു നേര്‍ത്ത ചിരി തെളിഞ്ഞു വരുന്നു .
നേരെത്തെ ഉണ്ടായ ഇമോഷന്റെയും സംഗീതത്തിന്റെയും ചുവടുപിടിച്ചു രൂപപ്പെട്ട ഒരു തീം മ്യൂസിക് ചെറുതായി കടന്നു വരുന്നു
കാറിന്‍റെ മുന്‍ ചില്ലിലൂടെ നീങ്ങുന്ന നിഴലുകള്‍
with out lip സ്വരൂപ് : സോറി ഒരു ട്രിപ്പ് കഴിഞ്ഞു എത്താന്‍ ഒന്ന് വൈകി
" ഭൂമി : ഉം
" സ്വരൂപ് : എന്തോ മൂഡോഫ് ആണോ
ഭൂമി അവനെ നോക്കി ഒരു ചിരി വരുത്തുന്നു
ഓടിക്കൊണ്ടിരിക്കുന്ന നഗര ദൃശ്യങ്ങള്‍
EXT W കാറ് കുറച്ചു കുഞ്ഞുകുഞ്ഞു വീടുകള്‍ ഉള്ള ഒരു ചെറിയ കോളണിയുടെ മുറ്റത്ത് വന്നു നില്‍ക്കുന്നു ( സ്വരൂപിന്റെ വീട്ടുമുറ്റം ) എല്ലാ വീടുകളുടെയും മുറ്റത്ത് വെളിച്ചം കാണാം ആളുകളെയും കാണാം
സ്വരൂപ് ഇറങ്ങുന്നു
സ്വരൂപ് : വരൂ
ഭൂമി ആകെ വല്ലാതായിട്ടാണുള്ളത് , അവനെ നോക്കി സംശയത്തോടെ ഇറങ്ങുന്നു
സ്വരൂപ് : വരൂ എന്‍റെ വീടാണ്
അവന്‍ മുന്നില്‍ നടന്നു വാതിലില്‍ മുട്ടുന്നു , മുഖവും കഴുത്തും തുടയ്ക്കുന്ന ഭൂമി
സ്വരൂപിന്റെ അമ്മ വാതില്‍ തുറക്കുന്നു , അകത്തേയ്ക്ക് കയറുന്നതിനിടയില്‍ സ്വരൂപ് : കോളേജ് മേറ്റാണ് ഭൂമി
അമ്മ അവളെ നോക്കി ഒരു നേര്‍ത്ത ചിരിവരുത്തുന്നു
സ്വരൂപ് : ഭൂമിയെ എയര്‍ പോട്ടില്‍ വിടണം അമ്മ കഴിക്കാനെന്തേലും എടുത്തു വെക്ക്
മറ്റൊരു ഡോര്‍ തുറന്നു പോകുന്നതിനിടയില്‍
സ്വരൂപ് : ഇരിക്കൂ ഭൂമി
അമ്മ എന്തൊക്കെയോ ടാബിളില്‍ കൊണ്ട് വെക്കുന്നു
അമ്മ ; മോള് കഴിച്ചതാണോ
ഭൂമി തലയാട്ടുന്നു
അമ്മ : മോടെ വീടെവിടാ
ഭൂമി : ഇവിടടുത്ത് തന്നാ
പ്ലേറ്റ് തുടക്കുന്നതിനിടയില്‍ അമ്മ : ഗള്‍ഫിലോട്ടാണോ
വാതില്‍ തുറന്നു വരുന്ന സ്വരൂപ് : അല്ല അവള് ഡല്‍ഹിയിലാ വര്‍ക്ക്ചെയ്യുന്നത്
അവനെ നോക്കുന്ന അവള്‍
തോര്‍ത്ത് അമ്മയുടെ ചുമലിലേക്കിട്ട് സ്വരൂപ് കഴിക്കാനിരിക്കുന്നു
ഭൂമിക്കു മുന്‍പില്‍ ഒരു പ്ലേറ്റ് വെച്ച് അതില്‍ വിളമ്പുന്നതിനിടയില്‍
അമ്മ : ഈ വര്‍ഷം ആദ്യായിട്ട് കിട്ടിയ ചക്കയാ , ഇടിച്ചക്ക ഉണ്ടാക്കിയതാ വല്യ ടേസ്റ്റൊന്നും കാണില്ല , മോള് കഴിച്ചു നോക്കിയേ
അവരെ രണ്ടു പേരെയും നോക്കുന്ന ഭൂമി
സ്വന്തമായി വിളമ്പി കഴിക്കുന്നതിനിടയില്‍ സ്വരൂപ് : ഭൂമിക്കു നമ്മുടെ
ടേസ്റ്റൊന്നും ഇഷ്ട്ടപ്പെടാന്‍ വഴിയില്ല
വെള്ളം ഗ്ലാസിലേക്കു പകരുന്ന അമ്മ
(not in frame )ചവച്ചുകൊണ്ട് ഭൂമി : നന്നായിട്ടുണ്ട്
സ്വരൂപ് : ഹോ അതിനെങ്കിലും വാതുറന്നല്ലോ
നീര് പൊടിഞ്ഞ കണ്ണുകളില്‍ ചിരിപടര്‍ന്നുകൊണ്ട് അവനെ നോക്കുന്ന അവള്
എഴിന്നേറ്റു മുഖം കഴുകുന്നതിനിടയില്‍ സ്വരൂപ് : ഇനി അമ്മ സംശയിക്കണ്ട നമ്മള് തമ്മില് ഒന്നൂല്ല
ഭൂമിയുടെ ചിരി
അമ്മ : ഒന്ന് പോടാ നീ
സ്വരൂപ് അമ്മയുടെ ചുമലില്‍ ഇട്ട തോര്‍ത്തില്‍ മുഖം തുടയ്ക്കുന്നു
അമ്മ :മോടെ ആറിവില് ഇവന് പറ്റിയ കുട്ടികളുണ്ടോ
പൊട്ടിച്ചിരിക്കുന്ന സ്വരൂപ് : ഹ ഹ ഹ നമ്മള് തമ്മില് എന്തെങ്കിലും ഉണ്ടോ എന്നറിയാനുള്ള സൈക്കളോജിക്കല്‍ മൂവ് ആണ്
ഭൂമിയില്‍ ഒരു നേര്‍ത്ത മന്തഹാസം
അമ്മ : നീ പോടാഅവിടുന്ന്
സ്വരൂപ് : വേഗം നോക്ക് പ്ലയിന്‍ മിസ്സാവും
അതും പറഞ്ഞു ഇറങ്ങി നടക്കുന്നു .
ഭൂമി കുറച്ചു ചക്ക വാരി വായില്‍ തിരുകി അമ്മയോട് റ്റാറ്റ പറഞ്ഞു അവനു പിന്നാലെ ഓടുന്നു
SCENE 7
മുന്‍ ചില്ലിലൂടെ ഓടിക്കൊണ്ടിരിക്കുന്ന നിഴലുകള്‍
(they are not in clear frame . with out lip )
ഭൂമി : താങ്ക്സ്
സ്വരൂപ് : യുവര്‍ വെല്‍ക്കം
തീം മ്യൂസിക്
സ്വരൂപ് : ചക്ക ഇഷ്ടപ്പെട്ടോ
INT to EXT വാഹനങ്ങള്‍ ഇഴയുന്ന റോഡിലെ ചുവപ്പും മഞ്ഞയുംനിറഞ്ഞ പ്രകാശപ്പൊട്ടുകള്‍
" ഭൂമി : മനുഷ്യനെ ഇങ്ങനെ പേടിപ്പിക്കരുത് ( പരിഭവത്തിനു അപ്പുറം പ്രണയം പൊതിഞ്ഞ പോലെ തോനുന്ന modulation )
" സ്വരൂപ് :എന്ത് പറ്റി
" ഭൂമി : അമ്മയുള്ള വീട്ടില്‍ കൊണ്ട് ചെന്നിട്ടു
" സ്വരൂപ് പൊട്ടിച്ചിരിക്കുന്നു
ഭൂമിയുടെ മുഖത്ത് കപടമായ ദേഷ്യം
ഭൂമി : എങ്ങോട്ടാണ് ഈ ഓടിക്കൊണ്ടിരിക്കുന്നത്
സ്വരൂപ് : തീരുമാനിച്ചിട്ടില്ല
ഭൂമി : കുഴപ്പൊന്നും ഇല്ലല്ലോ
പിന്നോട്ട് യാത്രചെയ്യുന്ന വിളക്ക് കാലുകളും ആകാശവും
സ്വരൂപ് : നമ്മള്‍ക്ക് ഇങ്ങനെ ഓടിക്കൊണ്ടിരുന്നാലോ
ഭൂമി : എങ്ങോട്ട്
സ്വരൂപ് : ഈ രാത്രിയുടെ അറ്റത്തോട്ടു
തീം മ്യൂസിക് ചെറുതായി കടന്നു പോവുന്നു
SCENE 8
EXT LW രണ്ടു പേരും ഫോളിയിലൂടെ നടക്കുന്നു
ഭൂമി : ഇങ്ങനെ കൂട്ടി നടക്കാന്‍ ഒരാളെ പെര്‍മനെണ്ടായി അപ്പോയിന്ടു ചെയ്തൂടെ
സ്വരൂപ് ; ആഗ്രഹമില്ലാഞ്ഞിട്ടാണോ നടക്കണ്ടേ
ഭൂമിയുടെ പൊട്ടിച്ചിരി
ഭൂമി:അതെന്താ
സ്വരൂപ് ; എനിക്ക് ഇടക്കൊന്നു സ്റ്റേഷന്‍ പോകും , അതുകൊണ്ടല്ലേ ഞങ്ങള് നാട്ടിലുള്ളതൊക്കെ വിറ്റ് പെറുക്കി ഇങ്ങോട്ട് പോന്നതു
തിരമാലകള്‍ വന്നു ആര്തലയ്ക്കുന്നത് നോക്കിനില്‍ക്കുന്ന അവരുടെ പിന്നില്‍നിന്നും
LW ഭൂമി : oh അപ്പൊ കല്യാണത്തിന് ശ്രമിച്ചതേയില്ലാ .....
darmmadam beach park അവരുടെ പോയിന്‍റ് ഓഫ് വ്യു വില്‍ മുന്നോട് നടക്കുന്ന ഫ്രെയിം
സ്വരൂപ് ; ശ്രമിച്ചു ബട്ട് ആരേലും നിക്കണ്ടേ
ഒരിടത്ത് വന്നിരിക്കുന്ന ഫ്രെയിം
സ്വരൂപ് : അമ്മക്കായിരുന്നു
ഭൂമി ഒരു സിമെന്റ് ബെഞ്ചില്‍ ഇരുന്നിരിക്കുന്നു സ്വരൂപ് അവളുടെ മടിയില്‍ തലവെച്ചുകിടക്കുന്നു
സ്വരൂപ് : ഏറെ വിഷമം നാട്ടുകാര് എനിക്ക് പ്രാന്താണെന്ന് പറയുന്നതില്‍
ഭൂമി : ഇപ്പൊ ഓകെ അല്ലെ
സ്വരൂപ് :ഹ ഹ ഹ പേടിയുണ്ടോ
ഭൂമി : ഹേ യ്
സ്വരൂപ് : മേം സാബ് എനിക്ക് നിങ്ങള് കരുതും പോലെ അങ്ങിനത്തെ വട്ടൊന്നുംഇല്ല ഇടക്കൊരു രണ്ടു ദിവസം ചെറിയ പ്രശ്നമുണ്ടാവും , അതെനിക്ക് മുന്‍കൂട്ടി അറിയാനുംപറ്റും
ഭൂമി : അടിപൊളി വട്ട്
സ്വരൂപിന്‍റെ ചിരി
ഭൂമി : പഠിച്ചിരുന്നോ
സ്വരൂപ് : ഉം
ഭൂമി : ഏതുവരെ
സ്വരൂപ് : ma ലിട്രേച്ചര്‍ ഗോള്‍ഡ് മെഡല്‍ വിന്നര്‍ ആയിരുന്നു
ഭൂമി : oh great
ചെറിയ മൌനം
ഭൂമി ; എനിക്ക് ഡിഗ്രീ കമ്പ്ലീറ്റ് ചെയ്യാന്‍ പറ്റിയില്ല അപ്പോഴായിരുന്നു അച്ഛന്റെ മരണം ' പിന്നെ എന്നെ കോളെജിലേക്ക് വിട്ടില്ല . പകരം നല്ലൊരു ജോലി ഉണ്ടാക്കി തന്നു , ശരീരത്തിന് വിലപറഞ്ഞു വില്‍ക്കല്‍
കരച്ചില്‍ തൊണ്ടയില്‍ കുരുങ്ങി . വാക്കുകള്‍ ശെരിക്കു പുറത്തു വരാത്ത രീതിയില്‍ ആണ് ഭൂമി സംസാരിക്കുന്നത്
വിളക്കു കാലുകളെ വട്ടമിട്ടു പറക്കുന്ന മഴപ്പാറ്റകള്‍
not in frame സ്വരൂപ് : അമ്മയ്ക്കിതെങ്ങിനെ
" ഭൂമി : അച്ഛന്റെ രണ്ടാമത്തെ ഭാര്യ
ഭൂമി യുടെ അടക്കിപ്പിടിച്ച ഏങ്ങല്‍
മടിയില്‍നിന്നു എഴുന്നേല്‍ക്കുന്ന സ്വരൂപ്
സ്വരൂപ് ; കരയാന്‍ പാടില്ല ഞാന്‍ ഭൂമിയെ കാശ് കൊടുത്തു സ്വന്തമാക്കിയതാണ്
തീം മ്യൂസിക്
സ്വരൂപ് ; എനിക്ക് കരയുന്ന ഭൂമിയെ ആവശ്യമില്ല
സ്വരൂപിനെ നോക്കുന്ന രണ്ടു നിറഞ്ഞു തുളുംബിയ കണ്ണുകള്‍
ഭൂമി ; സോറി
സ്വരൂപ് തന്‍റെ ടവ്വല്‍ കൊണ്ട് അവളുടെ നിറഞ്ഞു തുളുംബിയ കണ്ണുകള്‍ തുടച്ചു കൊടുക്കുന്നു
ചെറിയ മൌനം, തിരമാലകള്‍ കരയോട് പ്രേമം പറഞ്ഞു പൊട്ടിച്ചിതറുന്നു
" സ്വരൂപ് കാപ്പിയാണോ ചായയാണോ
ഒരു നേര്‍ത്ത മന്തഹാസം ഭൂമി : രണ്ടും പോകും
സ്വരൂപ് എഴുന്നേറ്റു പോകുന്നു
ഭൂമി അവളുടെ മടി നേരെയാക്കി മുഖം തുടയ്ക്കുന്നു
SCENE 9
LW നഗരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാര്‍
സ്റ്റീരിയോയുടെ വോളിയം കണ്ട്രോള്‍ തിരിക്കുന്ന കൈ
LW നഗരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന കാര്‍
യേശുദാസ് സാര്‍ പാടുന്നു " ഈ പ്രേമ ഗീതകം പാടാന്‍ നീ മറന്നോ രാത്രി ലില്ലികള്‍ ചൂടാന്‍ നീ മറന്നോ "
അവര്‍ക്കിടയിലൂടുള്ള റോഡിന്റെ കാഴ്ച ( INT to EXT )
അവര്‍ ഇടയ്ക്കു പരസ്പരം നോക്കുന്നു
അവര്‍ക്കിടയിലൂടുള്ള റോഡിന്റെ കാഴ്ച ( INT to EXT ) സെയിം ഫ്രെയിം
സ്വരൂപ് ഭൂമി പ്രണയിച്ചിട്ടുണ്ടോ
ഭൂമിയുടെ ചിരി ( close)
അവര്‍ക്കിടയിലൂടുള്ള റോഡിന്റെ കാഴ്ച ( INT to EXT ) സെയിം ഫ്രെയിം
സ്വരൂപ് : എനിക്ക് ഒരാളെ പ്രണയിക്കാന്‍ ഭയങ്കര മോഹാരിയിരുന്നു
ഭൂമി ; എന്നിട്ടോ
ചിരിച്ചു കൊണ്ട് സ്വരൂപ് : നാട്ടില് എല്ലാവര്ക്കും എന്നെ കുറിച്ച് നല്ലോണം അറിയാവുന്നത് കൊണ്ട് ഒനും നടന്നില്ല
A : ഇവിടൊരു നാട്ടു നടപ്പുണ്ട് അത് തെറ്റിച്ചാല്‍ ആളുകള്‍ ചോദിക്കും
പ്രകാശന്‍ : ഒരു മാന്യന്‍ നീ എങ്ങാന്‍ ഈപേരും പറഞ്ഞു എന്നെ വിളിക്കുകയോ അവരുടെ ഇടയില്‍ കയറി സദാചാരം കളിക്കുകയോ ചെയ്‌താല്‍ നിന്‍റെ പടിഞ്ഞാറ്റെയില്‍ കേറി ഞാന്‍ ചവുട്ടും നായിന്റെ മോനെ .................
No comments:
Post a Comment